Wedding anniversary wishes in Malayalam
ജീവിതത്തിന്റെ ഒരോ പ്രതിസന്ധികളിലും പരസ്പരം താങ്ങായി തണലായി ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ചു ഒന്നായി ജീവിയ്‌ക്കാൻ നിങ്ങൾക്കു കഴിയട്ടെ…. എൻറെ വിവാഹ വാർഷിക ആശംസകൾ.
സുഖദുഃഖങ്ങളുടെ ജീവിതയാത്രയിൽ നിങ്ങൾക്ക് രണ്ടു പേർക്കും വിവാഹ വാർഷിക മംഗളങ്ങൾ നേരുന്നു.
പ്രണയമാണ് നമ്മെ ജീവിയ്ക്കാൻ മുന്നോട്ടു നയിക്കുന്നത് നിങ്ങൾ തമ്മിലുള്ള ഈ പ്രണയം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന് ഈ വിവാഹ വാർഷിക വേളയിൽ ആശംസിക്കുന്നു…
ഹൃദയം ഹൃദയത്തോടു ചേരുന്ന സുന്ദര നിമിഷമാണ് വിവാഹം. ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവും കളിയാടട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. എന്റെ ഹൃദയംഗമമായ വിവാഹ വാർഷിക ആശംസകൾ.
ഐശ്വര്യങ്ങളും സന്തോഷവും, സമൃദ്ധിയും നിറഞ്ഞതാകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള ജീവിത യാത്ര. എല്ലാ വിധ ഭാവുകങ്ങളും ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾക്ക് നേരുന്നു
നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.


