Are you looking for Malayalam love quotes Images Free download or Romantic Malayalam Love quotes with images? Here we have a collection of heartfelt, lovable, romantic Malayalam love quotes for you.
എന്റെ ജീവിതം തുടങ്ങിയത് നിന്നോടൊപ്പം അല്ല, പക്ഷേ എനിക്കുറപ്പുണ്ട് എനെറെ ജീവിതത്തിന് ഒരു അവസാനമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും, ആ അവസാന നിമിഷം വരെ ഞാൻ ഉണ്ടാകും നിന്റെ കൂടെ.
വാക്കുകൾ കൊണ്ട് നിന്നോട് ഞാൻ പിണങ്ങി എങ്കിലും, മനസുകൊണ്ട് പിണങ്ങാൻ എനിക്കാവില്ല, എനിക്കത്രക്കിഷ്ടമാ നിന്നോട്… ഇണങ്ങാനും, പിണങ്ങാനും എന്നിക്ക് നീ മാത്രമല്ലേയുള്ളു.
നിന്നോട് ഉള്ള സ്നേഹം വെറും ഓളമല്ല, ഒടുങ്ങാത്ത തിരകളാണ്.
പിണക്കവും വെറുപ്പും ഒക്കെ അവസരവാദികളാണ്, ചിലരൊന്നു ചിരിച്ചാൽ മതി വാതിലും തുറന്നു അത് അങ്ങ് പോയി കളയും.
ദാമ്പത്യത്തിൽ പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് ഇത്തിരി മാധുര്യം കൂടുതലാ.
പ്രിയപ്പെട്ടവ പലതും ഉണ്ടാവാം, പക്ഷേ എന്റെ ലോകത്തിൽ നിന്നെക്കാൾ പ്രിയപ്പെട്ടതായി എന്നിക്കു മറ്റൊന്നുമില്ല.
മനസ്സറിഞ്ഞു തന്നെയാണ് നിന്നെ ഞാൻ പ്രണയിക്കുന്നത്, മരണംവരെ അത് അങ്ങനെ തന്നെയാകും, എന്റെ അവസാനശ്വാസം നിലക്കുംവരെ ഞാൻ നിന്നെ പ്രണയിച്ചു കൊണ്ട് തന്നെ ഇരിക്കും, അത്രക്ക് നീ എന്റെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്…!.
മോഹിക്കാൻ കുറേ മോഹങ്ങളോ, ആഗ്രഹിക്കാൻ കുറേ ആഗ്രഹങ്ങളോ എന്നിക്ക് ഇല്ല, മരിക്കുന്നതുവരെ നെഞ്ചോടു ചേർത്ത് പിടിച്ചു സ്നേഹിക്കാൻ നിന്നെ മാത്രം വേണം.
നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എന്നിക്ക് പറയാൻ ആവില്ല, പക്ഷേ നിന്നെ സ്നേഹിക്കുന്നപോലെ ഒന്നിനെയും ഞാൻ ഈ ലോകത്ത് സ്നേഹിക്കുന്നില്ല.
എന്നിക്ക് നിന്നോട് എത്രമാത്രം സ്നേഹം ഉണ്ടെന്നു നീ ചോദിച്ചു, എനിക്കറിയില്ല, പക്ഷേ ഒന്നറിയാം, എന്നിലെ ജീവനിലെ ഓരോ തുടിപ്പും നീ മാത്രമാണ്.
അനേകായിരം വര്ഷം ജീവിച്ചിട്ടൊന്നും ഒരു കാര്യവുമില്ല, മനസ്സിൽ ഇടം നേടിയവരോടൊപ്പം ഒരൊറ്റ നിമിഷം ജീവിച്ചാൽ അതാണ് ജീവിതം.
ഈ ലോകത്ത് മറ്റൊന്നിനെയും ഞാൻ ഇത്രമാത്രം സ്നേഹിച്ചിട്ടില്ല.