കഠിനമായ ഹൃദയ വേദന യിലൂടെയും തീവ്രമായ മാനസിക സംഘർഷത്തിലൂടെയും കടന്നുപോകാത്തവർ ആയി ആരും തന്നെ കാണില്ല. ചിലപ്പോൾ നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപിരിയൽ കൊണ്ടോ, അകാരണമായ കുറ്റപ്പെടുത്തലും ഒറ്റപെടുത്തലും കൊണ്ട് ഒക്കെ നാം തകർന്നു പോകാറുണ്ട്.
മനസാ-വാചാ അറിയാത്ത കാര്യത്തിന് നമ്മെ കുറ്റപ്പെടുത്തുമ്പോൾ അല്ലെങ്കിൽ നമ്മുടെ കുറവുകൾ എണ്ണി പറഞ്ഞു നാം ഏറ്റവും അധികം സ്നേഹിച്ചവർ, വിശ്വസിച്ചവർ നമ്മിൽ നിന്നും അകലുമ്പോൾ, സ്വാഭാവികമായും അത് താങ്ങുവാൻ നമുക്കാവില്ല. അല്ലെങ്കിൽ കുറെ സമയം എടുത്തു മാത്രമേ നമുക്ക് അതിൽ നിന്നും പുറത്തു വരാൻ സാധിക്കൂ.
ഈ അവസരത്തിൽ നമ്മുടെ ഹൃദയ വേദന മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ, അല്ലെങ്കിൽ അറിയേണ്ടവരെ മാത്രം whatsapp അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം / ഫേസ്ബുക് സ്റ്റാറ്റസുകളായും സ്റ്റോറികളായിയും അറിയിക്കാനായി താഴെ കാണുന്ന Malayalam Sad Quotes സഹായിക്കും.
എല്ലാ ബന്ധവും മനോഹരമാണ്…
രണ്ടിൽ ഒരാൾക്ക് മടുക്കുന്നത് വരെ…
ആരെ വേണമെങ്കിലും പറ്റിക്കാം.. പക്ഷെ സത്യസന്ധത പുലർത്തേണ്ട ഒരിടമുണ്ട്.
സ്വന്തം മനസാക്ഷിയുടെ മുന്നിൽ..!
എല്ലാം സഹിച്ചും മിണ്ടാതെയും ഇരിക്കുന്നിടത്തോളം എല്ലാവർക്കും നമ്മൾ നല്ലവരായിരിക്കും…. ഒരുവേള നമ്മൾ അനുഭവിച്ച അനീതിയെ കുറിച്ച് പറഞ്ഞാൽ നമ്മൾ മറ്റാരേക്കാളും മോശമായിരിക്കും..
ജീവിതത്തിൽ ആർക്കും ആരെയും ആവശ്യമില്ല… ചില ആളുകൾ നമ്മളെ ഇഷ്ടപ്പെടുന്നു… ചിലർ നമ്മളെ ഇഷ്ടപ്പെട്ടതായ നടിക്കുന്നു… മറ്റു ചിലർ അവരുടെ ആവശ്യാനുസരണം നമ്മളെ ഉപയോഗിക്കുന്നു…
പിരിയുവാനും കഴിയില്ല
മറക്കാനും കഴിയില്ല. പക്ഷെ പിരിഞ്ഞത് പോലെയും മറന്നത് പോലെയും ജീവിച്ചു തീർക്കേണ്ടി വരും ചില ബന്ധങ്ങൾ.
അവർ മാറാൻ തുടങ്ങിയാൽ നമ്മളും മാറണം. അതാണ് അതിന്റെ ശരി.
എല്ലായ്പ്പോഴും അവഗണിക്കപ്പെടുന്നതിനെക്കുറിച്ച് വിഷമിക്കുന്നതിനേക്കാൾ നല്ലത്, ഒഴിഞ്ഞു മാറി കൊടുക്കുന്നതാണ്.
ഏത് സമയം… കടന്നു പോയാലും… അനുഭവിച്ച… വേദന…
ഒരിക്കലും മറന്നുപോകില്ല.
ആളുകൾ എത്ര വേഗമാണ് മാറുന്നത്, ഇന്നലെ പ്രിയപ്പെട്ടവരായിരിന്നവർ ഇന്ന് തികച്ചും അന്യരായിരിക്കുന്നു. കാലത്തിനേക്കാൾ വേഗത്തിൽ ബന്ധങ്ങൾ അന്യമാകുന്നു.
ആളുകൾക്ക് നമ്മളെ കൊണ്ടുള്ള ആവശ്യം എന്ന് അവസാനിക്കുന്നുവോ, ആ നിമിഷം തൊട്ട് അവർ സംസാരിക്കുന്ന രീതിയും മാറുന്നു…
നമ്മൾ നന്നായി
വിശ്വസിച്ചവർക്കേ
നമ്മളെ നന്നായി
പറ്റിക്കാൻ സാധിക്കൂ..
നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മുഖത്ത് നോക്കി പറയുമ്പോൾ, എതെങ്കിലും സൗഹൃദങ്ങൾ നഷ്ടപ്പെടുകയാണെങ്കിൽ അതങ്ങ് പോകട്ടെന്ന് വെക്കുക. മുഖസ്തുതിയിലൂടെയുള്ള സൗഹൃദം നമുക്കാവശ്യമില്ല.
സ്നേഹിച്ചുകൊണ്ട് കഴുത്തറുക്കുന്നവരാണ് എനിക്ക് ചുറ്റുമുള്ളത് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ചിരിച്ചുകൊണ്ട് ഒന്നും അറിയാത്ത പോലെ ഞാൻ നടക്കുന്നത്…
സ്വന്തം ആഗ്രഹം നേടാൻ വേണ്ടി ആരും ആരെയും സ്നേഹിക്കാതിരിക്കുക. അവർ പറ്റിക്കപ്പെട്ടു എന്നറിഞ്ഞു കഴിയുമ്പോൾ ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളിയുടെ ശാപം ജീവിതാവസാനംവരെ നമ്മെ പിന്തുടരുക തന്നെ ചെയ്യും എന്ന് അറിയുക.
നേട്ടങ്ങൾക്കും പണത്തിനും വേണ്ടി ഓടി നടക്കുമ്പോൾ..പിന്നോട്ട് നോക്കി ഒന്നും
നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തണം..
നേടിയ പണത്തിനും പദവിക്കും തിരിച്ചുനൽകാൻ കഴിയാത്ത ഒന്നാണ് “ജീവിതം”
ആത്മാർത്ഥ സ്നേഹവും ആഴത്തിലുള്ള വിശ്വാസവും
ആരിലും ഒരിക്കലും അർപ്പിക്കരുത്
മനുഷ്യൻ മാറും ഒപ്പം സ്വഭാവവും.
എല്ലാവരെയും സ്നേഹിക്കുക
പക്ഷെ എല്ലാവരെയും വിശ്വസിക്കരുത്.
എല്ലാം യഥാർഥ്യമാണ്. പക്ഷെ എല്ലാവരും ശരിയല്ല. ഏതൊരു ബന്ധത്തിലും നിശ്ചിത അകലം പാലിക്കുക. പിന്നീട് ദുഃഖിക്കേണ്ടി വരില്ല.
ചില ചതികളിൽ നാം ദുഃഖിക്കുന്നത് ചതിക്കപ്പെട്ടത് കൊണ്ടല്ല. നാം ഒരുപാട് സ്നേഹിച്ചവർ ആണല്ലോ നമ്മെ ചതിച്ചത് എന്ന വേദന കൊണ്ടാണ്
ചതിച്ചത് വിധി ആയിരുന്നില്ല ചിലരോടൊക്കെ ഉളള വിശ്വാസമായിരുന്നു.
എല്ലാം സഹിച്ചും മിണ്ടാതെയും ഇരിക്കുന്നിടത്തോളം എല്ലാവർക്കും നമ്മൾ നല്ലവരായിരിക്കും…. ഒരുവേള നമ്മൾ അനുഭവിച്ച അനീതിയെ കുറിച്ച് പറഞ്ഞാൽ നമ്മൾ മറ്റാരേക്കാളും മോശമായിരിക്കും…
മരണം വരെ ഉത്തരം കിട്ടാത്ത ഒരേയൊരു ചോദ്യം
‘ആരെ വിശ്വസിക്കണം
നാവ് കൊണ്ടു സ്നേഹം കാണിക്കുന്നവർക്കാണ് ജീവിതത്തിൽ വിജയം…
ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്ക് വൻ പരാജയവും….
അളവിലധികം ആരിലും അലിയരുത്,,, ഒടുവിൽ ഒരു ഗതിയുമില്ലാതെ അലയേണ്ടിവരും,,,
ആരെ വേണമെങ്കിലും പറ്റിക്കാം.. പക്ഷെ സത്യസന്ധത പുലർത്തേണ്ട ഒരിടമുണ്ട്.
സ്വന്തം മനസാക്ഷിയുടെ മുന്നിൽ..!!
നമ്മുടെ ജീവിതത്തിൽ ആരും വെറുതെ കടന്നു വരില്ല എന്നത് ഒരു സത്യമാണ്… ചിലർ നമ്മുടെ മുറിവിൽ തേൻ പുരട്ടുന്നവരാകും… മറ്റുചിലർ പുതിയ മുറിവുകൾ സമ്മാനിക്കുന്നവരും..
മൗനമാണ് ഏത് സമയത്തും നല്ലത്, പ്രതികരിക്കാൻ പോയാൽ നമ്മൾ തെറ്റുകരാകും കാരണം, തെറ്റ് ചെയ്യുന്നവർ ന്യായീകരിക്കാൻ ഏറ്റവും മിടുക്കരാണ്.
ഉള്ളിലുള്ള കാര്യം അറിയാത്ത കാലത്തോളം പുറമെ നിന്ന് കാണുന്നവർക്ക് മനോഹരമാണ് മറ്റുള്ളവരുടെ ജീവിതം …