Are you looking for Malayalam heart-touching, romantic love quotes for your lover? Here we have a collection of romantic love quotes for you. That surely makes you enjoy it.
മിഴിയു൦ മനസ്സു൦ നിറയ്ക്കാ൯നിനക്കേ കഴിയൂപ്രണയമേ…
എഴുതിയ ഒരു വരിയെക്കാൾ പ്രണയം തുളുമ്പുന്ന നൂറുവരികളുണ്ട് മനസ്സിൽ, നിന്നെക്കുറിച്ചു ഓർക്കുമ്പോൾ…
ആരെയും വിഷമിപ്പിക്കാതെ ചിരിച്ചുകൊണ്ട് ജീവിക്കണം, ഉള്ളിൽ കരഞ്ഞിട്ടാണെങ്കിലും… സ്നേഹിക്കുന്നവരുടെ നിറഞ്ഞ കണ്ണുകളിൽ നോക്കി ചിരിച്ചുകൊണ്ട് മരിക്കണം…
നിങ്ങൾ പുഞ്ചിരിക്കുമ്പോൾ ഞാൻ ഇഷ്‌ടപ്പെടുന്നു. എന്നാൽ ചിരിക്കാനുള്ള കാരണം ഞാനാണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
കിട്ടില്ല എന്നറിഞ്ഞിട്ടും പിന്നെയും അവളെ പ്രണയിക്കുന്നതിലൊരു സുഖമുണ്ട്. മുറ്റത്തെ വെള്ളക്കെട്ടില്‍ തെളിഞ്ഞ അമ്പിളിമാമനെ കോരിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലത്തിന്‍റെ സുഖം….
നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല…
ഇന്നലെകളുടെ ഓർമകൾക്ക് ഒരു ആയുസിന്റെ വേദനയുണ്ട്, എങ്കിലും സ്നേഹിച്ച് പോയി. ഒത്തിരി…ഒത്തിരി…സ്നേഹിക്കാമിനിയും.. കണ്ണടയുന്ന നാൾ വരെയും…
മറക്കാതിരിക്കാൻ നമുക്കിടയിൽ ഒന്നുമില്ല പക്ഷെ ഓർമ്മിക്കാൻ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവുമുണ്ട്…
നമ്മളെ സന്തോഷിപ്പിക്കാൻ സ്നേഹിക്കുന്നവർ ചെയ്യുന്ന ശ്രമങ്ങൾ മാത്രം മതി, മനസ്സ് നിറയാൻ. അതൊരു വാക്കിലൂടെയാണെങ്കിൽ പോലും..
നിന്നെ ഓർത്തു അകലെ വേദനിക്കുന്ന മനസ്സോടെ കണ്ണുനീരോടെ നമ്മൊളൊരുമിച്ചുള്ള നിമിഷങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുകയാണ്
അറിയില്ല നീ ആരാണെന്നു. എവിടെയാണെന്ന്… നിന്റെ പേരെന്താണെന്നു .. ഒരുനാൾ എന്റെ പേരെഴുതിയ മോതിരം നിന്റെ കൈകളിൽ അണിയുന്നതും സ്വപ്നം കണ്ട് ഇന്നും ഞാൻ ഏകനായ്….
വിട്ടു കൊടുക്കലാണ് പ്രണയമെന്ന് ആരോ പൊള്ളുപറഞ്ഞതാ, ശെരിക്കും ഏതൊരു സാഹചര്യത്തിലും വിട്ടുപോകാതിരിക്കലും വിട്ടുകൊടുക്കാതിരിക്കലുമാണ് പ്രണയം…!
സ്വന്തമാണ് എന്നറിയാം എങ്കിലും ‘എന്റെയല്ലേ എന്ന് ചോദിക്കുമ്പോൾ’… ‘നിന്റെ മാത്രമാണ്’ എന്ന് കേൾക്കാൻ ഒരു പ്രത്യേക രസമാണ്…!
ഒരു കവിത കൂടി ഞാൻ എഴുതി വക്കാം എന്റെ കനവിൽ, നീ…..എത്തുമ്പോൾ ഓമനിക്കാൻ…